മഴ കനത്തതോടെ നിര്‍ത്തി വച്ചിരുന്ന കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ വീണ്ടും പുനരാരംഭിച്ചു.മഴ കനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടതോടെയായിരുന്നു നിര്‍മ്മാണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.
രണ്ട് വര്‍ഷം കൊണ്ട് ദേശിയപാതാനവീകരണം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.

മഴ കനക്കുകയും പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊള്ളുകയും ചെയ്തതോടെയായിരുന്നു കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത നവീകരണ പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നിര്‍മ്മാണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
മഴയുടെ ശക്തി കുറഞ്ഞതോടെ നിര്‍ത്തി വച്ചിരുന്ന ജോലികള്‍ വീണ്ടും പുനരാരംഭിച്ചു.കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 910 കോടി രൂപക്കാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
പദ്ധതിയുടെ 110 കിലോമീറ്റര്‍ ദൂരവും വീതികൂട്ടി നവീകരിക്കാന്‍ ലക്ഷ്യമിടുന്നു. ദേശിയപാതയുടെ നവീകരണം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്കും കരുത്താകുമെന്നാണ് പ്രതീക്ഷ.നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുണ്ട്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം.
അതേ സമയം ഇപ്പോള്‍ നടക്കുന്ന ദേശിയപാത നവീകരണം തികച്ചും അശാസ്ത്രീയമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.പാതയോരത്ത് മണ്‍തിട്ടയോട് ചേര്‍ന്നുള്ള ഭാഗത്ത് നടക്കുന്ന സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനെതിരെയും മണ്ണ് നീക്കുന്നതിനെതിരെയുമാണ് ആക്ഷേപംഉയര്‍ന്നത്.
What's Your Reaction?