തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിന്റെ വിവരങ്ങളുമായി വിദ്യാർത്ഥികൾ.
തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിനെ പറ്റി കർഷകർക്ക് ബോധവൽക്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കോയമ്പത്തൂർ : അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളസംഘടിപ്പിച്ച് വരികയാണ് . ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിനെ പറ്റി കർഷകർക്ക് ബോധവൽക്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പലപ്പോഴും നൈട്രജന്റെ അഭാവം മൂലം തെങ്ങിന്റെ ഇലകൾ മഞ്ഞ നിറമാകുകയും ഇലകളിലെ ഹരിതകം കുറയുകയും ചെയ്യും.ഇത് തെങ്ങിന്റെ ആയുസ്സിനെയും കായ് ഫലത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും ഇതിന് പരിഹാരമായി യൂറിയയോ അല്ലെങ്കിൽ കൃഷിയിടത്തിൽ കാണപ്പെടുന്ന വളം തുടങ്ങിയവ ഉപയോഗിച്ചോ ഇത് കുറക്കാൻ സാധിക്കും.ഫോസ്ഫറസിന്റെ അഭാവം മൂലം ഇലകൾ കരിയുകയും ചില സമയങ്ങളിൽ ഇല പർപ്പിൾ നിറം ആകുകയും ചെയ്യുന്നു. ഇതിന്റെ പരിഹാരമായി സൂപ്പർ ഫോസ്ഫേറ്റ് തെങ്ങിൽ ഇടാവുന്നതാണ്.വർഷത്തിൽ ഒരിക്കൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്. പൊട്ടാസ്യത്തിന്റെ അഭാവം മൂലം ഇലകൾ അതിന്റെ വളർച്ച എത്തുമ്പോൾ കരിയാൻ തുടങ്ങുന്നു. MOP ഉപയോഗിക്കുന്നതിലൂടെ ഇത് ഒഴിവാക്കാൻ സാധിക്കും.കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.
What's Your Reaction?