വേനല്‍ ചൂട്: കൃഷിയിടങ്ങളിലെ വരള്‍ച്ച പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കൃഷി വകുപ്പ്
വരള്‍ച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ജലസ്രോതസ്സുകള്‍ പുന:രുജ്ജീവിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം
തിരുവനന്തപുരം: കൊടും ചൂടില്‍ കൃഷിയിടങ്ങള്‍ വരണ്ടുണങ്ങിയതോടെ വരള്‍ച്ച പ്രതിരോധിക്കാന്‍ കൃഷി വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വരള്‍ച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ജലസ്രോതസ്സുകള്‍ പുന:രുജ്ജീവിപ്പിക്കണമെന്നും ജലസംരക്ഷണ നടപടികള്‍ അടിയന്തരമായി ഇത്തരം സ്ഥലങ്ങളില്‍ സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. വിളവില്‍ കുറവുണ്ടായാല്‍ പ്രത്യേകം നിരീക്ഷിക്കണം നല്‍കണം. ജല ഉപയോഗം കുറവ് ആവശ്യമുള്ള വിളകളായ മൂന്നാം വിളകളുടെ കൃഷി വ്യാപിപ്പിക്കണം. ജലത്തിന്റെ ഉപയോഗം കുറവായ ജലസേചന രീതികള്‍ കൂടുതല്‍ പ്രദേശത്ത് നടപ്പാക്കണം. വരള്‍ച്ച പ്രതിരോധിക്കാനുള്ള കൃഷി പരിപാലന മുറകള്‍ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 29.20 കോടിയുടെ വിളനാശം ഉണ്ടായതായി കൃഷി വകുപ്പ് റിപ്പോര്‍ട്ടുകള്‍. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം 2,046.56 ഹെക്ടര്‍ കൃഷി ഭൂമിയെ വരള്‍ച്ച ബാധിച്ചു. 6,022 കര്‍ഷകര്‍ക്കരുടെ വിളകള്‍ക്കാണ് ഇതുവരെ നാശമുണ്ടായത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വിളനാശം ഉണ്ടായതെന്നും കുറവ് എറണാകുളത്തുമാണ്.
What's Your Reaction?