ഭക്തിസാന്ദ്രമായ നാളുകള്‍: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി
തന്ത്രിമുഖ്യന്‍ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഭക്തി നിര്‍ഭരമായ തൃക്കൊടിയേറ്റ്.
തൊടുപുഴ: പുരാതനവും പ്രസിദ്ധമായ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രിമുഖ്യന്‍ ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഭക്തി നിര്‍ഭരമായ തൃക്കൊടിയേറ്റ് നടന്നത്.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം അന്നദാനം ഉണ്ടാകും. അഞ്ഞൂറിലധികം കലാകാരന്മാര്‍ 10 ദിനരാത്രങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സ്റ്റേജില്‍ അണിനിരക്കും. കേരളത്തില്‍ അറിയപ്പെടുന്ന മൂന്ന് ഗജവീരന്മാര്‍ അണിനിരക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവ ആഘോഷം 13ന് ആറാട്ടോടെ സമാപനമാകും. ഇന്നലെ രാവിലെ 8.30ന് സംഗീതാര്‍ച്ചന, 12.30ന് തിരവോണഊട്ട്, 6.30ന് ദീപാരാധനയ്ക്ക് ശേഷം ബലിക്കല്‍പ്പുര നമസ്‌കാരം, ഭഗവാന് നെയ്ക്കിണ്ടി സമര്‍പ്പണം, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭുതബലി, പ്രസാദഊട്ട്, കൈകൊട്ടിക്കളി, ഡാന്‍സ്, തിരുവാതിര, ഭക്തിഗാനമേള എന്നിവയും നടന്നു.
രണ്ടാം ദിനമായ ഇന്ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ഒന്നിന് പ്രസാദഊട്ട്. ശേഷം ചാക്യാര്‍കൂത്ത്, 4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ശേഷം പ്രസാദഊട്ട്, കൊടിപ്പുറത്ത് വിളക്ക്, ഭക്തിപ്രഭാഷണം, ഭക്തിഗാനസുധ എന്നിവയും നടക്കും.
What's Your Reaction?