മുല്ല പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്ന് ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രോപ്പൊലിത്ത .
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭയാശങ്കകൾ ജനിപ്പിക്കുന്ന മുല്ലപ്പെരിയാർ ഡീ കംമ്മീഷൻ ചെയ്യുവാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മുല്ല പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്ന് ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രോപ്പൊലിത്ത . തൊടുപുഴയിൽ സംഘടിപ്പിച്ച മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതിയുടെ സംസ്ഥാനതല ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭയാശങ്കകൾ ജനിപ്പിക്കുന്ന മുല്ലപ്പെരിയാർ ഡീ കംമ്മീഷൻ ചെയ്യുവാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതിയുടെ സംസ്ഥാനതല ജനകീയ കൺവൻഷൻ തൊടുപുഴയിൽ നടന്നു .റെസ്റ്റ് ഹൌസ് ഹാളിൽ നടന്ന കൺവൻഷൻ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഭദ്രാസനാധിപൻ ഡോ:തോമസ് മാർ അത്തനാസിയോസ് മെത്രോപ്പൊലീത്ത ഉത്ഘാടനം ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് തമിഴ്നാട്ടിൽ ജലം സംഭരിക്കുന്നതിന് സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട.അദ്ദേഹം ഇതിനു വേണ്ടി ഒരുമിക്കുവാൻ നമ്മൾ തയ്യാറാകണമെന്നും ഏതറ്റം വരെയും താൻ കൂടെയുണ്ടാകുമെന്നും ഉറപ്പ് നൽകി.
അഡ്വ:റോയ് വാരികാട്ട് അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, യൂസഫ് സഖാഫി, ഖാലിദ് സഖാഫി,ഫാ.ജോസ് പ്ലാന്തോട്ടം, ഫാ. ജോസ് മോനിപ്പളളി, ഫാ.ടി.ജെ.ബിനോയ്, ഷിബു.കെ.തമ്പി, പി.ടി. ശ്രീകുമാർ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പ്രസംഗിച്ചു .
What's Your Reaction?