കെ.എം. മാണിയുടെ 91 ആം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു

Jan 30, 2024 - 15:35
 0  13
കെ.എം. മാണിയുടെ 91 ആം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

അരൂര്‍: കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനും ദിര്‍ഘകാലം കേരളത്തിന്റെ ധനകാര്യ മന്ത്രിയുമായിരുന്ന കെ. എം.മാണിയുടെ 91 ആം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു.പളളിത്തോട് മരിയ സദനില്‍ നടന്ന ദിനാചരണ സമ്മേളനം കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. അരൂര്‍

 നിയോജക മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉന്നത അധികാര സമിതി അംഗം ബി.അന്‍ഷാദ്, നിയോജക മണ്ടലം സെക്രട്ടറി സോമന്‍, എഴുപുന്ന പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബെനട്രിക്, മരിയാ സദന്‍ സുപ്പിരിയര്‍ ,അന്‍ഫോണ്‍സാ, ജിമ്മി, മാമച്ചന്‍, ബിജോയി, റിജാസ് കരിം, വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍, മാത്യു, സോണല്‍, പീറ്റര്‍, ജാസി, എബ്രഹാം എന്നിവര്‍ സംബന്ധിച്ചു. സമ്മേളനാന്തരം മരിയാ സദനിലെ അമ്മമാര്‍ക്ക് സമൂഹ സ്‌നേഹവിരുന്നും നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow