മഹാത്മാഗാന്ധിയുടെ 76-)0 മത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 76-)0 മത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു
തൊടുപുഴ :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 76-)0 മത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ജനാധിപത്യത്തിനും മതേതര മൂല്യങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ലോക ചിന്താശരണികളെ ഉണർത്തിയ തികഞ്ഞ ജനാധിപത്യ മതേതര വാദിയായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹത്തിന്റെ ദർശനങ്ങൾ വിലമതിക്കാനാവാത്ത ആണെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അനുസ്മരിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോമോൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നിഷ സോമൻ, ലീലാമ്മ ജോസ്,ജോസ് ഓലിയിൽ,ജാഫർഖാൻ മുഹമ്മദ്, ജോയി മൈലാടി, ടോമി പാലക്കൽ, തൂഫാൻ തോമസ്,സിനി സാബു, പിവി അച്ചാമ്മ, സി എസ് മഹേഷ്, കെജി സജിമോൻ, സുരേഷ് രാജു, ടി പി ദേവസ്യ, ടോണി തോമസ്, റോബിൻ മൈലാടി, രാജേഷ് ബാബു, എം എച്ച് സജീവ്, ജോസഫ് മാണി, സണ്ണി വട്ടക്കാട്ട്, വിനയവർദ്ധൻ ഘോഷ്, കെ എ ഷഫീഖ്, പി പൗലോസ്,വി ജി സന്തോഷ്, പിസി ജയൻ, എസ് ഷെഫീഖ്, കെ പി റോയ്,സിബി ജോസഫ്, തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?