പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രോത്സവം വ്യാഴം, വെള്ളി (ഫെബ്രു.8 ,9 ) ദിവസങ്ങളിൽ
പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. ജി. പ്രേംനാഥ് അറിയിച്ചു.
കരിമണ്ണൂർ: പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ക്ഷേത്ര ഉത്സവ കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. ജി. പ്രേംനാഥ്, സെക്രട്ടറി കെ.പി നാരായണ കുറുപ്പ്, കൺവീനർ കെ. ജയരാജ് എന്നിവർ അറിയിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇഞ്ചിയൂർ വിഷ്ണു നമ്പൂതിരി, മേൽശാന്തി സുമേഷ് ശർമ്മ എന്നിവർ നേതൃത്വം നൽകും. വ്യാഴം രാവിലെ 5ന് പള്ളിയുണർത്തൽ, 5.30 ന് ഗണപതി ഹോമം, 6ന് വിശേഷാൽ പൂജ, 9.30ന് ഉച്ചപൂജ. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7 മുതൽ ഭരതനാട്യം, 7.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. വെള്ളി രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 9ന് ശ്രീബലി എഴുന്നള്ളിപ്പ്, സ്പെഷ്യൽ പഞ്ചാരിമേളം, 10ന് കലശാരംഭം, 11.30ന് ശ്രീഭൂതബലി, 1ന് പ്രസാദ ഊട്ട്. വൈകിട്ട് 4ന് നട തുറക്കൽ, 5ന് മയൂരനൃത്തം, താലപ്പൊലി ഘോഷയാത്ര, 6ന് നാദസ്വരം, സ്പെഷ്യൽ തവിൽ തുടർന്ന് വിശേഷാൽ ദീപാരാധന, 8ന് പ്രഭാഷണം. രാത്രി പത്തിന് ബാലെ ശ്രീ മഹാ മൃത്യുജ്ജയൻ അവരണം ചങ്ങനാശ്ശേരി ഹരിലക്ഷ്മി.
What's Your Reaction?