അടിമാലി ട്രാഫിക് പോലീസ് യൂണിറ്റില്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കാന്‍ നടപടി വേണമെന്ന് ആവശ്യം.
കൂടുതല്‍ സേനാംഗങ്ങള്‍ യൂണിറ്റിന്റെ ഭാഗമായാല്‍ ടൗണിലെ ട്രാഫിക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നാണ് പ്രതീക്ഷ
അടിമാലി ട്രാഫിക് പോലീസ് യൂണിറ്റില്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കാന്‍ നടപടി വേണമെന്ന് ആവശ്യം.
23 ജീവനക്കാര്‍ ആവശ്യമായ സേനയില്‍ നിലവിലുള്ളത് 12 ഓളം ജീവനക്കാരാണ്.
കൂടുതല്‍ സേനാംഗങ്ങള്‍ യൂണിറ്റിന്റെ ഭാഗമായാല്‍ ടൗണിലെ ട്രാഫിക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നാണ് പ്രതീക്ഷ
അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് പോലീസ് യൂണിറ്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
നിലവില്‍ 2 ഗ്രേഡ് എസ് ഐമാരുള്‍പ്പെടെ 12 പേരാണ് യൂണിറ്റില്‍ ജീവനക്കാരായി ഉള്ളത്.നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുണ്ട്.പതിനഞ്ചോളം പോലീസുകാര്‍ വേണ്ടിടത്ത് ഉള്ളത് 8 പോലീസുകാരാണ്.അങ്ങനെ നോക്കിയാല്‍ 23 ജീവനക്കാര്‍ വേണ്ടുന്ന യൂണിറ്റില്‍ നിലവിലുള്ളത് 12 ഓളം ജീവനക്കാര്‍ മാത്രം.
കൂടുതല്‍ സേനാംഗങ്ങള്‍ യൂണിറ്റിന്റെ ഭാഗമായാല്‍ ടൗണിലെ ട്രാഫിക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നാണ് പ്രതീക്ഷ.
നിലവില്‍ സെന്‍ട്രല്‍ ജംഗ്ഷനിലും ബസ് സ്റ്റാന്‍ഡിലുമായി 2 പോയിന്റുകളില്‍ അടിമാലി ട്രാഫിക് പോലീസ് യൂണിറ്റില്‍ നിന്നും പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ തിരക്കേറിയ ടൗണിന്റെ വിവിധയിടങ്ങളില്‍ പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കാനാകും.
ഓണക്കാലമെത്തുന്നതോടെ ടൗണില്‍ ഇനിയും തിരക്കേറാനുള്ള സാധ്യതയുമുണ്ട്.ട്രാഫിക് പോലീസ് യൂണിറ്റില്‍ കൂടുതല്‍ പോലീസുകാരെത്തിയാല്‍ ടൗണിലെ ഗതാഗതനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാം.
What's Your Reaction?