മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യത്തിന് അവസാനമില്ല.
മഴ കനത്ത് കാട്ടില്‍ തീറ്റ ലഭ്യമായിട്ടും കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് കാട്ടാനകള്‍ പിന്‍വാങ്ങാന്‍ തയ്യാറാകുന്നില്ല.
മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യത്തിന് അവസാനമില്ല.
കാന്തല്ലൂര്‍ പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു. കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്
മഴ കനത്ത് കാട്ടില്‍ തീറ്റ ലഭ്യമായിട്ടും കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് കാട്ടാനകള്‍ പിന്‍വാങ്ങാന്‍ തയ്യാറാകുന്നില്ല.
പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു.
പള്ളത്ത് സെബാസ്റ്റ്യന്റെ വാഹനമാണ് തകര്‍ന്നത്.കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. പതിവായി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.കാട്ടാനയിറങ്ങിയ വിവരം വനംവകുപ്പുദ്യോഗസ്ഥരെ വിളിച്ചറിയിച്ചാല്‍ പലപ്പോഴും നിസംഗതയാണ് മറുപടിയെന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്നുംആക്ഷേപമുണ്ട്.
What's Your Reaction?