എം പി കപ്പിന് തുടക്കമായി
മദ്യം മയക്കുമരുന്ന് എന്നിവയെ മാറ്റിനിർത്തി,യുവതലമുറയെ ഫുട്ബോൾ ലഹരിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത് .
തൊടുപുഴ : നെഹ്റു യുവകേന്ദ്ര ഇടുക്കിയും തൊടുപുഴ സോക്കർ സ്കൂളും സംയുക്തമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു . എംപി കപ്പ് (മെമ്പർ ഓഫ് പാർലമെന്റ് ) എന്ന പേരിൽ സംഘടിപ്പിച്ച മത്സരം ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു .
മദ്യം മയക്കുമരുന്ന് എന്നിവയെ മാറ്റിനിർത്തി,യുവതലമുറയെ ഫുട്ബോൾ ലഹരിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത് . അച്ഛൻകവൽ സോക്കർ സ്കൂളിൽ നടക്കുന്ന മത്സരത്തിൽ പാർലമെന്റ് മണ്ഡലത്തിലെ 20 തോളം ടീമുകൾ പങ്കെടുത്തു. .ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ ഹോണറാറി പ്രസിഡന്റ് ടോം ജോസ് കുന്നേൽ അധ്യാക്ഷത വഹിച്ചു സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിംകുട്ടി സ്വാഗതം പറഞ്ഞു . നെഹ്റു യുവകേന്ദ്ര ഇടുക്കി ഓഫീസർ സച്ചിൻ മുഖ്യ പ്രഭാഷണം നടത്തി.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ സ് ആശംസകൾ നേർന്നു യോഗത്തിന് എം ച്ച് സജീവ് (ഡിഫ് എ) സെക്രട്ടറി സജീവ് നന്ദിയും പറഞ്ഞു
What's Your Reaction?