വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക് ലഭിക്കുന്നത്

Aug 27, 2024 - 13:45
 0  0

വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് വട്ടവട, കാന്തല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ വെളുത്തുള്ളി വില്‍പ്പന നടത്തുന്നത്.

കൃഷിയിറക്കിയ വെളുത്തുള്ളികള്‍ മൂപ്പെത്തിയതോടെ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ കര്‍ഷകര്‍ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു.റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക് ലഭിക്കുന്നത്. ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതല്‍ 400 രൂപ വരെ വില ലഭിച്ചു.

 ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയിലെ ഏറ്റവുംവലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് വട്ടവട, കാന്തല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ വെളുത്തുള്ളി വില്‍പ്പന നടത്തുന്നത്.കാന്തല്ലൂര്‍,വട്ടവട മേഖലകളിലെ വെളുത്തുള്ളിക്ക് ഔഷധ ഗുണവും വല്ലുപ്പവും കൂടുതല്‍ ഉണ്ട്.

 വലിപ്പവും ഗുണമേന്മയും കൂടിയ വെളുത്തുള്ളിക്കാണ് ഉയര്‍ന്ന വില ലഭിക്കുന്നത്. ഗുണമേന്മയുള്ള കാന്തല്ലൂര്‍, വട്ടവട മേഖലകളിലെ വെളുത്തുള്ളിക്ക് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിലേക്ക് ഈ വെളുത്തുള്ളി കാര്യമായി എത്താറില്ല.

ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണവും വേണ്ടരീതിയില്‍ കാര്യക്ഷമമല്ല. എന്നാല്‍ തമിഴ്നാട്ടിലെ വടുകുപ്പെട്ടി, മേട്ടുപാളയം വിപണികളില്‍ കര്‍ഷകര്‍ എത്തിക്കുന്ന വെളുത്തുള്ളിക്ക് മെച്ചപ്പെട്ട വിലയും ഉടന്‍ പണവും ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow