പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന്  ആവശ്യം ശക്തമാകുന്നു

കാലിത്തീറ്റയുടെ വിലയിലും പരിപാലനച്ചിലവിലും വര്‍ധനവുണ്ടായി.

Aug 29, 2024 - 13:23
 0  0

പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് 
ആവശ്യം ശക്തമാകുന്നു. ഉത്പാദനച്ചിലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ആവശ്യം ശക്തമാകുന്നത്. 

പാല്‍ വില വര്‍ധിപ്പിച്ച് ക്ഷീരമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. നിലവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാല്‍വിലയില്‍ വര്‍ധനവ് വരുത്തിയത്. ഈ വിലയില്‍ ക്ഷീരമേഖല മുമ്പോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് ക്ഷീര കര്‍ഷകരുടെ വാദം.

കാലിത്തീറ്റയുടെ വിലയിലും പരിപാലനച്ചിലവിലും വര്‍ധനവുണ്ടായി.

 ഈ സാഹചര്യത്തിലാണ് പാല്‍ വിലയില്‍ വര്‍ധനവ് വരുത്താന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ഉയരുന്നത്.

ക്ഷീരമേഖലയില്‍ മുമ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും വേണ്ടവിധം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്്. പാല്‍വിലയില്‍ പത്ത് രൂപയുടെയെങ്കിലും വര്‍ധനവ് കാലാനുസൃതമായി വരുത്തിയാല്‍ മാത്രമെ ക്ഷിരമേഖല നിലനിന്ന് പോകുവെന്നും ക്ഷീര കര്‍ഷകര്‍പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow