കേരള പ്രിന്റ്റേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിലായിരുന്നു ധർണ്ണ .
കേരള പ്രിന്റ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനമൊട്ടാകെ നടന്ന ധർണകളുടെ ഭാഗമായി കെ പി എ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല ട്രഷറർ R രമേശ് ഉദ്ഘാടനം ചെയ്തു
. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പ്രിന്റിംഗ് വർക്കുകൾ കേരളത്തിലെ പ്രസുകൾക്ക് നൽകുക .കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അച്ചടി മേഖലയെ സംരക്ഷിക്കുക. ജി എസ് ടി 12% ആയി കുറയ്ക്കുക എന്നീ നിരവധി വിഷയങ്ങൾ ഉന്നയിച്ച് നടന്ന ധർണ്ണയിൽ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാൻ, പോൾസൺ ജെമിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജി കോട്ടയിൽ, അജേഷ് ഗീത, തൊടുപുഴ മേഖല ട്രെഷരാർ ജോർജ് ഫൈൻ, എ സ് ജോമോൻ, ജോസ് മീഡിയ, ബിനു വിക്ടറി,ഷാജി LF സന്തോഷ് ശ്രീകൃഷ്ണ എന്നിവർ പ്രസംഗിച്ചു.
What's Your Reaction?