കാര്‍ഷിക - ടൂറിസം മേഖലയില്‍ ജില്ല മുന്നേറും: മന്ത്രി റോഷി
ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കാര്‍ഷിക - ടൂറിസം മേഖലയ്ക്ക് നല്ല നിലയിലുള്ള പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ തുക വക കൊള്ളിച്ചിരിക്കുന്നത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്.
ടൂറിസം രംഗത്ത് ജില്ലയ്ക്ക വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. ഇടുക്കി ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ അടക്കമുള്ള ഇടുക്കി ഡാം ടൂറിസം പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് 5 കോടി രൂപയാണ്. ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇതുവഴി കേരളത്തിലെ ടൂറിസത്തിന്റെ ഹബ് ആയി ഇടുക്കി മാറും. ടൂറിസം രംഗം വളരുന്നതോടെ വ്യാപാര വാണിജ്യ മേഖലകളില്‍ വലിയ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ചെറുതോണി കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി 5 കോടി രൂപയും ബജറ്റില്‍ അനുവദിച്ചത് ജില്ലാ ആസ്ഥാനത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഏറെ പ്രയോജനകരമാകും. എടുത്തു പറയേണ്ട മറ്റൊരു പ്രഖ്യാപനം ഇടുക്കി എയര്‍ സ്ട്രിപ്പാണ്. ഇതിനായി 1.96 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ ആസ്ഥാനത്താണ് പുതിയ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ടൂറിസം മേഖലയ്ക്കും ഉണര്‍വേകുന്നതാകും എയര്‍ സ്ട്രിപ്പ്.
കട്ടപ്പനയില്‍ പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് ബജറ്റില്‍ അധിക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി 4 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ഇടുക്കി പാക്കേജില്‍ അധികമായി 75 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്കായാണ് പാക്കേജ് അനുവദിച്ചിരിക്കുന്നത്.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 48.85 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഈ തുക സഹായകമാകും. വന്യ ജീവികളുടെ കടന്നു കയറ്റം രൂക്ഷമായ മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ ഈ പ്രഖ്യാപനമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
What's Your Reaction?