93 വയസ്, പേശീബലവും ഹൃദയാരോഗ്യവും 40 കാരന് സമം
93 വയസ്, 40 കാരന്റെ ശരീരം. റിച്ചാർഡ് മോർഗൻ എന്ന ഐറിഷുകാരൻ ആരോഗ്യ ലോകത്തിന് അത്ഭുതമാകുന്നു. ജേർണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത് മുതലാണ് ലോക ശ്രദ്ധ വയോധികനിലേക്ക് തിരിഞ്ഞത്.
93 വയസ്, 40 കാരന്റെ ശരീരം. റിച്ചാർഡ് മോർഗൻ എന്ന ഐറിഷുകാരൻ ആരോഗ്യ ലോകത്തിന് അത്ഭുതമാകുന്നു. ജേർണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത് മുതലാണ് ലോക ശ്രദ്ധ വയോധികനിലേക്ക് തിരിഞ്ഞത്.
നല്ല ഫിറ്റ്‌നസ് ദിനചര്യ വാർദ്ധക്യത്തിന്റെ പ്രത്യാഘാതങ്ങളെ തടയാൻ സഹായിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് മോർഗൻ എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
ആരാണ് റിച്ചാർഡ് മോർഗൻ
നിലവില്‍ അദ്ദേഹം മികച്ച തുഴച്ചില്‍ താരമാണ്. 70 വയസില്‍ തുഴച്ചില്‍ പരിശീലനം ആരംഭിച്ച അദ്ദേഹം നാല് തവണ ഇൻഡോർ റോയിംഗ് ചാമ്ബ്യനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 70 -ാം വയസില്‍ വ്യായാമം ചെയ്യാൻ തുടങ്ങുന്നതുവരെ താൻ സ്‌പോർട്‌സില്‍ ഏർപ്പെട്ടിരുന്നില്ലെന്ന് മോർഗൻ ഗവേഷകരോട് വെളിപ്പെടുത്തിയിരുന്നു.
മോർഗന്റെ പരിശീലന ദിനചര്യ, ഭക്ഷണ രീതികള്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ സംബന്ധിച്ച വിശദമായ ലേഖനമാണ്
ജേർണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന് 40 വയസുകാരന്റെ 80 ശതമാനം പേശീബലവും ഹൃദയാരോഗ്യവുമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
ബയോ ഇലക്‌ട്രിക്കല്‍ ഇംപെഡൻസ് വഴിയാണ് ശരീരഘടന വിലയിരുത്തിയത്. ഓക്‌സിജൻ ആഗിരണം, കാർബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദനം, വെന്റിലേഷൻ, ഹൃദയമിടിപ്പ് എന്നിവ വിശ്രമവേളയിലും റോയിംഗിനടയിലും നിരീക്ഷിച്ചു. എല്ലാം 40 കാരനായ യുവാവിന് സമം. കായിക പരിശീലനം, കൃത്യമായ വ്യായാമങ്ങള്‍, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ മോർഗന്റെ ഫിറ്റ്‌നസ് ദിനചര്യയുടെ അടിസ്ഥാന തൂണുകളാണെന്ന് ലേഖനത്തില്‍ പറയുന്നു.
What's Your Reaction?