വില്ലേജ് കോർണർ ഒരുക്കി കാർഷിക കോളേജ് വിദ്യാർത്ഥികൾ
ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു
കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ നിരവധികാർഷിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ കർഷകർക്കായി കാർഷിക വിവര വിഞ്ജാന സമ്പർക്ക പ്രോഗ്രാമായ ഇൻഫർമേഷൻ കോർണർ സംഘടിപ്പിച്ചു.വെള്ളിച്ചയുടെ സംയോജിത കീട നിയന്ത്രണ മാർഗങ്ങളും, തെങ്ങിൻ കൃഷിയിൽ ഉണ്ടാകുന്ന രോഗങ്ങളെ പറ്റിയും, പഞ്ചായത്തിലെ പ്രശ്നങ്ങളെപറ്റിയും, ജലക്ഷാമത്തെ പറ്റിയും നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലമായ സ്വയം സേവ സംഗത്തിൽ പ്രദർഷിപ്പിച്ചു.ദിവസേന നിരവധി ആളുകൾ എത്തിൿചേരുന്ന ഇടമാകയാൽ ഈ പരിപാടി കർഷകർ ഉൾപ്പടെ നിരവധി ആളുകൾക്ക് ഉപകാരപ്രദമായി മാറുകയും ചെയ്തു. .കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.
What's Your Reaction?