പായിപ്രയില്‍ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്
മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. നൂറോളം ഭിന്നശേഷി കുട്ടികളാണ് പായിപ്ര പഞ്ചായത്തില്‍ ഉള്ളത്. ഒരു വര്‍ഷം 8000 മുതല്‍ 28500 രൂപ വരെയാണ് കുട്ടികളുടെ കാറ്റഗറി അനുസരിച്ച് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെയും, ബ്ലോക്ക് പഞ്ചായത്തിന്റയും, ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഒരുമിച്ചാണ് കുട്ടികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നത്. എന്നാല്‍ മറ്റുള്ള എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടും പായിപ്ര പഞ്ചായത്തിലെ കുട്ടികളുടെ അക്കൗണ്ടില്‍ പണം എത്തിയില്ല. നിരവധിതവണ രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാത്തതിനാലാണ് പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
കുറച്ച് കുട്ടികളുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ട്. മറ്റ് കുട്ടികളുടെ മാര്‍ച്ച് 30ന് മുമ്പ് പണം എല്ലാവരുടെയും അക്കൗണ്ടില്‍ എത്തും എന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. നവകേരള സദസ്സില്‍ അടക്കം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു .മുഖ്യമന്ത്രി ഇതിന് കൃത്യമായ ഇടപെടല്‍ നടത്തുകയും കാലതാമസം കൂടാതെ തന്നെ പണം എല്ലാവര്‍ക്കും നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം പാലിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പ്രതിഷേധ ധര്‍ണ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ജയമോള്‍ ഉണ്ണികൃഷ്ണന്‍, സാബിറ റഫീഖ്, പായിപ്ര കൃഷ്ണന്‍ ,ഹസീന മാഹിന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചു. അതേസമയം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പണമയക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എത്രയും വേഗത്തില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും അക്കൗണ്ടുകളിലേക്ക് എത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അറിയിച്ചു.
What's Your Reaction?