പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം . പ്രതിക്ക് 53 വര്ഷം കഠിനതടവ് .
പതിന്നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതി കാരിക്കോട് തെക്കുംഭാഗം മലങ്കരഭാഗത്ത് പുറമാടം വീട്ടിൽ അജിയെ (44) അൻപത്തിമൂന്ന് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു
പതിന്നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതി കാരിക്കോട് തെക്കുംഭാഗം മലങ്കരഭാഗത്ത് പുറമാടം വീട്ടിൽ അജിയെ (44) അൻപത്തിമൂന്ന് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി നിക്‌സൺ . എം. ജോസഫാണ് ശിക്ഷ വിധിച്ചത് .
2016 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം . വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ലൈഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു . ഭയന്ന് പോയ പെൺകുട്ടി മാസങ്ങളോളം ഈ വിവരം പുറത്ത് പറഞ്ഞിരുന്നുമില്ല .അതേ സമയം 6 മാസം ഗർഭിണിയായ പെൺകുട്ടി സ്‌കൂളിൽ പോകുന്നുമുണ്ടായിരുന്നു .സംശയം തോന്നിയ അധ്യാപിക മെഡിക്കൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടതനുസരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത് .തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു . ശാസ്ത്രീയ പരിശോധനയിൽ പ്രതി തന്നെയാണ് കുഞ്ഞിന്റെ പിതാവ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുകയും ചെയ്തു.
വിവിധ വകുപ്പുകൾ പ്രകാരം 40 വര്ഷം കഠിന തടവും ലൈംഗീകാതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും 13 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത് .പിഴ അടക്കാത്ത പക്ഷം 200 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം . പെൺകുട്ടിയുടെ പുനരധിവാസത്തിനും മറ്റുമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി.
കാഞ്ഞാർ പോലീസ് ഇൻസ്പെക്ടറായിരുന്ന മാത്യു ജോർജ്‌ജാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത് .പോക്സോ ലെയിസൺ ഓഫിസർ അന്നമ്മ ജോസഫ് പ്രോസിക്യൂഷൻ അസിസ്റ്റ് ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി
What's Your Reaction?