ലോകസഭ തെരഞ്ഞെടുപ്പ്: ഇടുക്കിയില്‍ മൂന്ന് തെരഞ്ഞെടുപ്പ് ഒബ്സര്‍വര്‍മാര്‍
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങള്‍ക്ക് ഒബ്സര്‍വര്‍മാരെ നേരിട്ട് ബന്ധപ്പെടാം.ചെറുതോണി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്
ഇടുക്കി: നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയില്‍ സജീവമായി. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലകള്‍ നിര്‍വഹിക്കാന്‍ മൂന്ന് ഒബ്സര്‍വര്‍മാരാണ് എത്തിയത്.ഐഎഎസ് ഉദ്യോഗസ്ഥനായ വികാസ് സിതാറാംജി ഭാലെയാണ് മണ്ഡലത്തിലെ ജനറല്‍ ഒബ്സര്‍വര്‍. ഐപിഎസ് ഉദ്യോഗസ്ഥയായ ഗൗതമി സാലി പോലിസ് ഒബ്സര്‍വറുടേയും ഐആര്‍എസ് ഉദ്യോഗസ്ഥനായ ഹിവാസെ അനൂപ് സദാശിവ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറുടേയും ചുമതല നിര്‍വഹിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങള്‍ക്ക് ഒബ്സര്‍വര്‍മാരെ നേരിട്ട് ബന്ധപ്പെടാം.
ചെറുതോണി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെയും ജനറല്‍ ഒബ്സര്‍വറെ അതിഥി മന്ദിരത്തിലെ 101-ാം നന്പര് മുറിയില്‍ ജനങ്ങള്ക്കുസന്ദര്ശിക്കാം.
What's Your Reaction?