വയനാട്ടിലെ ദുരിതബാധിതര്‍ക്ക് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൈത്താങ്ങ്.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ കൈത്താങ്ങ്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തില്‍ 70 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിക്ക് കൈമാറും.
വിവിധ കമ്പനികളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് മൂന്നാര്‍ മേഖലയില്‍ ജോലിചെയ്യുന്നത്. ദുരന്തബാധിതര്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ തന്നെ മുമ്പോട്ടുവന്ന സാഹചര്യത്തിലാണ് 70 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചത്.
എ.ഐ.ടി.യു.സി, ഐ. എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തിലാണ് പണം സമാഹരിക്കുന്നത്. ഇതിനായി ഒരു ദിവസത്തെ വേതനം തൊഴിലാളികളുടെ അക്കൗണ്ടില്‍ നിന്ന് കമ്പനികള്‍ യൂണിയനുകള്‍ക്ക് കൈമാറും.
സമാഹരിക്കുന്ന തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്ന് നേതാക്കള്‍ മൂന്നാറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ. രാജ എം.എല്‍.എ, മുന്‍ എം.എല്‍.എ എ.കെ മണി യൂണിയന്‍ നേതാക്കളായ എം.വൈ ഔസേഫ്, വി.ഒ ഷാജി, പി. പളനിവേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.
What's Your Reaction?