ദേവികുളം ഗ്യാപ്പ് റോഡിലേക്ക് ഇടിഞ്ഞെത്തിയ കല്ലും മണ്ണും നീക്കാന്‍ നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍.
ദേവികുളം ഗ്യാപ്പ് റോഡിലേക്ക് ഇടിഞ്ഞെത്തിയ കല്ലും മണ്ണും നീക്കാന്‍ നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന നിലവില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ദേവികുളം ഗ്യാപ്പ് റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
പാതയോരത്തു നിന്നും കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മഴയുയെ ശക്തി കുറഞ്ഞതോടെ റോഡിലെ കല്ലും മണ്ണും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍ പറഞ്ഞു.
മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതത്തിന് നിലവില്‍ നിയന്ത്രണമുണ്ട്.മൂന്നാര്‍ മേഖലയില്‍ നിന്നും ചിന്നക്കനാല്‍ മേഖലയിലേക്ക പഠനാവശ്യങ്ങള്‍ക്കായി പോകുന്ന വിദ്യാര്‍ത്ഥികളെയാണ് ഗതാഗതനിയന്ത്രണം കൂടുതല്‍ വലക്കുന്നത്.
ദേശിയപാത നവീകരണത്തിന് ശേഷം മഴക്കാലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി പതിവാണ്.
What's Your Reaction?