തൊടുപുഴ ആറില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടു
ഇന്ന് ഉച്ചയോടെയാണ് സംഭവം
വെങ്ങല്ലൂര്‍: തൊടുപുഴ ആറില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ടു.അച്ചന്‍കവല സ്വദേശിയും കദളിക്കാട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ കിഴക്കിനിയേത്ത് മൈതീന്റെ മകന്‍ മുഹമ്മദ് അജ്മലാണ് ഒഴുക്കില്‍ പെട്ടത്. അച്ചന്‍കവല വേട്ടവാറക്കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി കുളിക്കുന്നിതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷിക്കുവാന്‍ ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീം തിരച്ചില്‍ നടത്തുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും പുഴക്കടവില്‍ തടിച്ചു കൂടിയിട്ടുണ്ട്
What's Your Reaction?