ഇടുക്കി ജില്ലാ സ്‌കൂള്‍സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കാളിയാര്‍ സെന്റ് മേരീസ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി.
ഇടുക്കി ജില്ലാ സ്‌കൂള്‍സ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കാളിയാര്‍ സെന്റ് മേരീസ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി. കട്ടപ്പന ഒസ്സാന ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ 4 സ്വര്‍ണ്ണവും, 4 വെള്ളിയും, 2 വെങ്കലവും നേടി 34 പോയിന്റ് നേടിയാണ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായത്.
കട്ടപ്പന ഒസ്സാന ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടന്ന ഇടുക്കി റവന്യൂ ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 4 സ്വര്‍ണ്ണവും, 4 വെള്ളിയും, 2 വെങ്കലവും നേടി 34 പോയിന്റ് നേടി ഓവര്‍ഓള്‍ ചാമ്പ്യന്മാരായി.
2 സ്വര്‍ണ്ണവും, 1 വെള്ളിയും, 3 വെങ്കലവും, നേടി 16 പോയിന്റ് നേടി സെന്റ് ജോസഫ് സ്‌കൂള്‍ കരിമണ്ണൂരും 2 സ്വര്‍ണ്ണവും, 2 വെള്ളിയും നേടി എ.പി. ജെ അബ്ദുല്‍ കലാം സ്‌കൂള്‍ തൊടുപുഴയും 2 സ്വര്‍ണ്ണവും, 2 വെള്ളിയും സെന്റ് ജോസഫ് സ്‌കൂള്‍ പെരുവന്താനവും രണ്ടാം സ്ഥാനം പങ്കിട്ടു.
2 സ്വര്‍ണ്ണവും, 1 വെള്ളിയും കരസ്ഥമാക്കി 13 പോയിന്റ് നേടി സെന്റ് മേരീസ് സ്‌കൂള്‍ മേരികുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 5 സബ്ജില്ലകളില്‍ നിന്നായി നിരവധി സ്‌കൂളുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
സബ്ജില്ലാ തലത്തില്‍ 81 പോയിന്റോടെ തൊടുപുഴ സബ്ജില്ല ഓവര്‍ഓള്‍ ഒന്നാം സ്ഥാനവും, 25 പോയിന്റോടെ കട്ടപ്പന സബ്ജില്ല രണ്ടാം സ്ഥാനവും, 18 പോയിന്റോടെ പീരുമേട് സബ്ജില്ല മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍ഷിപ്പില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യമായി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്യോഗ്യതനേടി
What's Your Reaction?