ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ മഴമാപിനി സ്ഥാപിക്കുന്നതിന് തുടക്കമായി.
ആഗോള കാലാവസ്ഥ വ്യതിയാനത്തിന് ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ മഴമാപിനി സ്ഥാപിക്കുന്നതിന് തുടക്കമായി.
മഴയെ അളക്കാം മഴയെ അറിയാം കാമ്പയിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഴമാപിനികള്‍ സ്ഥാപിക്കുന്നത്.
ആഗോള കാലാവസ്ഥ വ്യതിയാനത്തിന് ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
കേരളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍കാലത്ത് അതിവര്‍ഷവും തുടര്‍ന്ന് പ്രളയവും ഉരുള്‍പൊട്ടലുകളും നേരിടുന്ന സാഹചര്യത്തില്‍
ഈ മേഖലയിലെ ജീവിതം സുരക്ഷിതം ആക്കുന്നതിന് ശാസ്ത്രീയമായ പഠനവും ഇടപെടലും ആവശ്യമാണ്.
ഒരു പരിധിയില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍് പ്രവചിക്കാന്‍ കഴിയുന്ന വിവിധ രീതികള്‍ ഉപയോഗപ്പെടുത്തേണ്ടതായി വരും.അതില്‍ പ്രധാനമാണ് മഴയുടെ അളവ് ശേഖരിക്കല്‍, ഇതിന് തുടക്കമിടുകയാണ് പരിഷത്ത് മഴമാപിനി സ്ഥാപിക്കുന്നതിലൂടെ ചെയ്യുന്നത്.
What's Your Reaction?