കരിമണ്ണൂർ പള്ളിയിലെ  തിരുന്നാൾ ജനു. 31 , ഫെബ്രു . 1,2 തീയതികളിൽ 

കരിമണ്ണൂർ സെ. മേരീസ് ഫൊറോനാപ്പള്ളിയിലെ  ഇടവക മധ്യസ്ഥയായ പരി . കന്യാമറിയത്തിന്റെയും അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാൾ ജനുവരി 31 ഫെബ്രുവരി 1,2  തിയ്യതികളിലായി നടക്കും

Jan 28, 2024 - 06:10
Jan 29, 2024 - 23:05
 0  9
കരിമണ്ണൂർ പള്ളിയിലെ  തിരുന്നാൾ ജനു. 31 , ഫെബ്രു . 1,2 തീയതികളിൽ 

കരിമണ്ണൂരിന്റെ  പ്രകാശ ഗോപുരമായി നിലകൊള്ളുന്ന സെ. മേരീസ് ഫൊറോനാപ്പള്ളിയിലെ  ഇടവക മധ്യസ്ഥയായ പരി . കന്യാമറിയത്തിന്റെയും അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാൾ ജനുവരി 31 ഫെബ്രുവരി 1,2  തിയ്യതികളിലായി നടക്കും .

ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളോടെ  ആഘോഷമായി നടക്കുന്ന തിരുന്നാളിന് തുടക്കം കുറിച്ച് ഫെബ്രുവരി ഒന്നാം തിയതി രാവിലെ ആറരക്ക് കൊടിയേറ്റൽ  കർമ്മം നടക്കും . തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ജ് , വി. കുർബ്ബാന എന്നിവയും നടക്കും. 

ഫെ

ബ്രുവരി 1 കൊടിയേറ്റലിനു ശേഷം ഏഴേകാലോടെ വീടുകളിലേക്ക് അമ്പ് പ്രദിക്ഷണം  ,വൈകിട്ട് നാലേകാലിന് കോതമംഗലം രൂപതയിലെ നവ വൈദികരായ  ഫാ. ജോറ്ജ്ജ് മാമൂട്ടിൽ,ഫാ.ജെയിംസ് പര ക്കനാൽ , ഫാ. തോമസ് മക്കോളിൽ ,ഫാ. വർഗീസ് കണ്ണാടൻ ,ഫാ. അഗസ്റ്റിൻ നിരപ്പേൽ എന്നിവരുടെ കാർമികത്വത്തിൽ  തിരുന്നാൾ കുർബ്ബാന   തുടർന്ന് പ്രസിദ്ധമായ ടൌൺ പ്രദിക്ഷണം,  7 മണിക്ക് തിരി പ്രദിക്ഷണം ,7.45 നു സമാപന പ്രാർത്ഥന, തുടർന്ന് ആകാശ വിസ്മയം,ചെണ്ടമേളം, ബാൻഡ് ഡിസ്പ്ളേ ,സ്നേഹ വിരുന്നു എന്നിവയും നടക്കും. 

പ്രധാന തിരുന്നാൾ ദിവസമായ വെള്ളിയാഴ്ച രാവിലെ ആറിനും ഏഴിനും വി. കുർബ്ബാന , വൈകിട്ട് മൂന്നേ മുക്കാലിന് വിവിധ വാർഡുകളിൽ നിന്നും പ്രദിക്ഷണം പള്ളിയിലേക്ക് ,തുടർന്ന് 4.15 ന്  നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബ്ബാനയ്ക്ക് ഫാ. ജെയിംസ് മുണ്ടോളിക്കൽ മുഖ്യ കാർമികത്വം വഹിക്കും .ഫാ. ജോർജ്ജ് മാരപ്പിള്ളിൽ തിരുന്നാൾ സന്ദേശം നൽകും.അഞ്ചേമുക്കാലിന് പന്തലിലേക്ക് പ്രദിക്ഷണം 7 മണിക്ക് സമാപന പ്രാർത്ഥന തുടർന്ന് ആകാശ വിസ്മയം എന്നിവയാണ് തിരുന്നാൾ ചടങ്ങുകളെന്നും എല്ലാവരെയും കർത്തൃനാമത്തിൽ തിരുനാളിൽ പങ്കെടുക്കുവാൻ പ്രത്യേകം ക്ഷണിക്കുന്നതായും പള്ളി വികാരി ഫാ. സ്റ്റാൻലി പുൽപ്രയിൽ  പറഞ്ഞു.


തിരുന്നാൾ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനും  അമ്പ് എഴുന്നുള്ളിക്കുന്നതിയും പ്രത്യേസ്ക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതായി  അസി. വികാരി ഫാ. ജോസഫ് വടക്കേടത്തും അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow