ജാമിഅ മില്ലിയ്യാ അറബി കോളേജ് 25 മത് വാര്‍ഷികവും മൂന്നാം സനദ്ദാന സമ്മേളനവും 29 മുതല്‍ ഒന്ന് വരെ
വിജ്ഞാനം വിവേകം വിജയം എന്നീ പ്രമേയത്തില്‍ നടക്കുന്ന നാല് നാള്‍ നീണ്ട് നില്‍ക്കുന്ന സമ്മേളനം 29 ന് വൈകിട്ട് അഡ്വ.എ.എം.ആരിഫ് എം.പി. ഉദ്ഘാനം ചെയ്യും
അരൂര്‍: ജാമിഅ മില്ലിയ്യാ അറബി കോളേജ് 25 മത് വാര്‍ഷികവും സനദ്ദാന സമ്മേളനവും 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ ചന്തിരൂര്‍ മില്ലത്ത് നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിജ്ഞാനം വിവേകം വിജയം എന്നീ പ്രമേയത്തില്‍ നടക്കുന്ന നാല് നാള്‍ നീണ്ട് നില്‍ക്കുന്ന സമ്മേളനം 29 ന് വൈകിട്ട് അഡ്വ.എ.എം.ആരിഫ് എം.പി. ഉദ്ഘാനം ചെയ്യും.തുടര്‍ന്ന് പരിപാടികള്‍ ആരംഭിക്കും. അസ്സയ്യിദ് ഒ.പി.എം. മുത്തുകോയ തങ്ങള്‍,അസ്സയ്യിദ് പി.എം.എസ്.തങ്ങള്‍ ശ്വാത്വിരി വടുതല, അസ്സയ്യിദ് മുഹമ്മദ് യാസീന്‍ തങ്ങള്‍ അല്‍ ഐദറു സി, ശൈഖുനാ കെ.റ്റി.മുഹമ്മദ് കുട്ടി ഹസ്‌റത്ത് അതിരാം പട്ടണം, അല്‍ ഉസ്താദ് ഹംസാക്കുട്ടി ആദ്യശ്ശേരി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി.കെ.ബാദുഷാ സഖാഫി, ഡോ: മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഹാജി, പ്രൊഫ: എം.എച്ച്.ഇല്‍യാസ് തുടങ്ങിയ പ്രഗത്ഭര്‍ സംബന്ധിക്കും.
മതവിജ്ഞനസദസ്, അക്കാദമിക് സെമിനാര്‍, ഖുര്‍ആന്‍ ടാലന്റ് ഷോ, മുഫാദ സംഗമം, മുത്ത അല്ലിം ഫെസ്റ്റ്, ആദര്‍ശ സമ്മേളനം, ഉലമാ ഉമറാ കോണ്‍ഫ്രണ്‍സ്, സനദ് ദാന സമ്മേളനം തുടങ്ങിയവ നാല് ദിവസങ്ങളിലായി നടക്കും വാര്‍ത്താ സമ്മേളനത്തില്‍ ജാമിഅ മില്ലിയാ പ്രിന്‍സിപ്പാല്‍ ശൈഖുനാ വി.എം അബ്ദുല്ലാ മൗലവി, കെ.കെ.സുലൈമാന്‍ മൗലവി, എന്‍.എ.അഹമ്മദ് റഫീക്ക് മൗലവി, അസിംബാഖഫി, അബ്ദ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, മുഹമ്മദ് സാലിഹ് ദാരിമി, മുഹമ്മദ് ഹസന്‍, ഇ.എ.മുഹമ്മദ് ഹനീഫ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?