മൂല്യനിര്‍ണയത്തിന് വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഫ്എച്ച്എസ്റ്റിഎ നേതൃത്വം

എഫ്എച്ച്എസ്റ്റിഎയുടെ ആഭിമുഖ്യത്തില്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധസമരത്തില്‍ വിവിധ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ സംഘടനകള്‍ പങ്കെടുത്തു

Apr 3, 2024 - 21:18
 0  14
മൂല്യനിര്‍ണയത്തിന് വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഫ്എച്ച്എസ്റ്റിഎ നേതൃത്വം

മൂവാറ്റുപുഴ:  2022-23 ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയുടെ മൂല്യനിര്‍ണയത്തിന് വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ എഫ്എച്ച്എസ്റ്റിഎയുടെ ആഭിമുഖ്യത്തില്‍ മൂല്യനിര്‍ണയ ക്യാമ്പിലാണ് പ്രതിഷധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടനകളായ എഎച്ച്എസ്റ്റിഎ, എച്ച്എസ്എസ്റ്റിഎ, കെഎച്ച്എസ്റ്റിയു, കെഎഎച്ച്എസ് റ്റിഎ എന്നീ സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളില്‍നിന്ന് മൂല്യനിര്‍ണയത്തിന് ആയി പണം പിരിച്ചിട്ടും, അധ്യാപകര്‍ക്ക് നല്‍കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ന് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കുകയാണ്.  മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മൂല്യ നിര്‍ണയ ക്യാമ്പിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇവിടെയാണ് അധ്യാപകര്‍ പ്രതിഷേധം നടത്തിയത്. കഴിഞ്ഞവര്‍ഷം കുട്ടികളുടെ കയ്യില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തിട്ടുള്ളത്. വേതനം നല്‍കാത്തത് കടുത്ത അവഗണന യാണെന്ന് സംഘടനയുടെ ജില്ലാ ചെയര്‍മാന്‍ ഡോക്ടറെ സന്തോഷ് കുമാര്‍ പറഞ്ഞു. 

അതേസമയം എസ്എസ്എല്‍സി മൂല്യനിര്‍ണയ വേതനം പൂര്‍ണമായും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. വേതനം നല്‍കിയില്ലെങ്കില്‍ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌കരിക്കുന്നടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് അധ്യാപകര്‍ പറഞ്ഞു. 23 ലക്ഷം രൂപയോളമാണ് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് നല്‍കുവാന്‍ ഉള്ളത്. സംഘടനാ പ്രതിനിധികളായ സിനോജ് ജോര്‍ജ്, ഡോക്ടര്‍ ഷാജി പോള്‍, ജോര്‍ജ് കെ. തോമസ്, ഡോക്ടര്‍ ആന്‍സി ഐസക്, റെജീന കെ, ബെന്നി വി വര്‍ഗീസ്, സിനി ജോര്‍ജ് എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow