തട്ടിപ്പ് വീരന് പിടിയില്‍
30ഓളം ഓഹരി ഉടമകളില്‍ നിന്നും, ഓഹരി നല്‍കാമെന്ന് പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിച്ചും, വ്യാജ രസീതുകള്‍ നിര്‍മ്മിച്ചും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലുമായി പ്രതി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു
മൂവാറ്റുപുഴയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയല്‍. മാവേലിക്കര തട്ടാരംമ്പലം ഉഷശ്രീയില്‍ സുരേഷ് കുമാര്‍ ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.മൂവാറ്റുപുഴയില്‍ 2017ല്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ സ്ഥാപനത്തിന്റെ പ്രൊമോഷണല്‍ ഡയറക്ടായിരുന്നു പിടിയിലായ സുരേഷ്കുമാര്‍. സ്ഥാപനത്തിന്റെ 30ഓളം ഓഹരി ഉടമകളില്‍ നിന്നും, ഓഹരി നല്‍കാമെന്ന് പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിച്ചും, വ്യാജ രസീതുകള്‍ നിര്‍മ്മിച്ചും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലുമായി പ്രതി കോടികള്‍ തട്ടിയെടുക്കുകയായിരുന്നെന്ന് സ്ഥാപനത്തിന്റെ നിലവിലെ ഡയറക്ടറായ പദ്മകുമാര്‍ പറഞ്ഞു.
സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപന ഉടമകള്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് വിവരം പുറത്ത് വരികയും, 2018ല്‍ പ്രതിയെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിടുകയുമായിരുന്നു.തുടര്‍ന്ന് സ്ഥാപന ഉടമ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും, 14 ഓളം ഓഹരി ഉടമകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നല്കിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്. പ്രതിയെ ഇന്ന് വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു
What's Your Reaction?