എം.ഇ.എസ് സെന്റര്‍ ശിലാസ്ഥാപനം നടത്തി.
MES ഇടുക്കി ജില്ലാ ആസ്ഥാന മന്ദിരമായ വി.കെ.എം കുട്ടി സാഹിബ് എം.ഇ.എസ് സെന്റര്‍ ശിലാസ്ഥാപനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എം അബ്ബാസ് നിര്‍വഹിച്ചു
തൊടുപുഴ: മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) ഇടുക്കി ജില്ലാ ആസ്ഥാന മന്ദിരമായ വി.കെ.എം കുട്ടി സാഹിബ് എം.ഇ.എസ് സെന്റര്‍ ശിലാസ്ഥാപനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എം അബ്ബാസ് നിര്‍വഹിച്ചു.
മങ്ങാട്ടുകവലയില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകന്‍ പി.എച്ച് നജീബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാസിത് ഹസന്‍, ട്രഷറര്‍ ഫൈസല്‍ കമാല്‍, ഷിബിലി സാഹിബ്, വി.എ ജമാല്‍ മുഹമ്മദ്, പി.എ ഷാജിമോന്‍, വി.കെ ഉമ്മര്‍, പി.എസ് അബ്ദുല്‍ ഷുക്കൂര്‍, ടി.എം അസീസ്, വി.കെ അബ്ദുല്‍ റസാഖ്, കെ. മുഹമ്മദ് ഷാജി, പി.എം അബ്ദുല്‍ നാസര്‍, വി.എം നിസാര്‍, വി.എച്ച് സൈദ് മുഹമ്മദ്, കരീം റാവുത്തര്‍, ഹാലിദ് എ.വി, പി.എം ഇല്യാസ്, ഷഫീഖ് തൈപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്നു നിലകളിലായി 8000 ചതുരശ്രയടി വിസ്തീര്‍ണമുള്ള എം.ഇ.എസ് സെന്ററാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫിസ്, ഗസ്റ്റ് റൂം, ലൈബ്രറി, ഹോസ്റ്റല്‍, ഓഡിറ്റോറിയം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
What's Your Reaction?