പ്രഥമ എംപി കപ്പ് മൂവാറ്റുപുഴ തർബിയത്ത് സ്കൂളിന്.
"ലഹരിക്കെതിരെയുള്ള ഫുട്ബോൾ ലഹരി" എന്ന സന്ദേശവുമായി നടന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് -ൽ മൂവാറ്റുപുഴ തർബിയത്ത് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
ഇടുക്കി നെഹ്റു യുവ കേന്ദ്രയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ
"ലഹരിക്കെതിരെയുള്ള ഫുട്ബോൾ ലഹരി" എന്ന സന്ദേശവുമായി നടന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് -ൽ മൂവാറ്റുപുഴ തർബിയത്ത് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
അച്ഛൻ കവല സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് തർബിയത്ത് ഹയർസെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്. വിജയികൾക്ക് ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ട്രോഫിയും ക്യാഷ് വാർഡുകളും നൽകി.
മത്സരത്തിലെ മികച്ച ഡിഫൻഡറായി കല്ലാനിക്കൽ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂലെ ഫായിസിനെയും മികച്ച ഗോൾ കീപ്പറായി അടിമാലി എസ്എൻഡിപി സ്കൂളിലെ റിൻസിനെയും ടൂർണമെന്റ് മികച്ച കളിക്കാരനായി തർബിയത് സ്കൂളിലെ മുഹമ്മദ് ഫീദലിനെയും തിരഞ്ഞെടുത്തു.സമ്മാനദാന ചടങ്ങിൽ സോക്കർ സ്കൂൾ ഡയറക്ടറും ഇടുക്കി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ പി എ സലിം കുട്ടി അധ്യക്ഷത വഹിച്ചു മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ എസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങുൾ , പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ ഹണീ വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി . ദിവ്യ രക്ഷാലയം ഡയറക്ടർ ടോമി , DFA സെക്രട്ടറി എം ച്ച് സജീവ് SNDP സ്കൂൾ പ്രിസിപ്പൽ മനോജ് , സോക്കർ സ്കൂൾ സെക്രട്ടറി അമൽ വി ആർ എന്നിവർ പ്രസംഗിച്ചു
What's Your Reaction?