ആയുര്‍വേദ ചികിത്സാ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഡോ.പ്ലസ് ആയുര്‍വേദ നവീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമായി തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് തൊടുപുഴ കോതായിക്കുന്ന് ബൈപ്പാസില്‍ ആരംഭിച്ച സ്ഥാപനം തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ ചികിത്സാ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഡോ.പ്ലസ് ആയുര്‍വേദ നവീകരിച്ച സൗകര്യങ്ങളും സേവനങ്ങളുമായി തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിനകത്തും പുറത്തും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖ ബ്രാന്റായി മാറിയ ഡോ.പ്ലസ് ആയുര്‍വേദ ആധുനിക സൗകര്യങ്ങളുമായി തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
തൊടുപുഴ കോതായിക്കുന്ന് ബൈപ്പാസില്‍ ആരംഭിച്ച സ്ഥാപനം തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. 2020 ല്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റുഡന്റ്‌സിനുള്ള ഗയ്ഡിങ് ആപ്പായാണ് ഡോ.പ്ലസിന്റെ തുടക്കം.
ഒരു വിദ്യാര്‍ത്ഥിയുമായി ആരംഭിച്ച ജൈത്രയാത്ര ഇന്ന് 600 ഓളം വിദ്യാര്‍ത്ഥികളില്‍ എത്തി നില്‍ക്കുന്നു. തൊടുപുഴയില്‍ ആരംഭിച്ച സ്ഥാപനം സ്ത്രീകളെ ഉദ്ദേശിച്ചുള്ളതാണ്.
പ്രത്യേകിച്ച് മികച്ച പ്രസവാനന്തര ചികിത്സയും സ്‌ട്രോക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഇവിടെ ലഭ്യമാണ്. മികച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെവിടെയും വീടുകളിലെത്തി പ്രസവ രക്ഷാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ഡോ.പ്ലസ് ഡയറക്ടര്‍ ഡോ. റോസന്‍ ചാക്കോ പറയുന്നു.
ചര്‍മ സംരക്ഷണത്തിനായുള്ള ആന്റി ഏജിങ് ഫേഷ്യല്‍, ജനറല്‍ ഫേഷ്യല്‍ കേശ സംരക്ഷണത്തിനായി ഹെര്‍ബല്‍ മെഡിസിന്‍ ഉപയോഗിച്ചുള്ള താരന്‍ ചികിത്സ, മുടി കൊഴിച്ചിലിനുള്ള ചികിത്സ, ശരീര ഭാരം നിയന്ത്രിക്കുന്നതിനുള്ള ചികിത്സകള്‍, ബോഡി മസാജ്, ഫൂട്ട് മസാജ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് ഡോ.പ്ലസിലെ ഡോ. ആര്‍ദ്ര പറയുന്നു.
ഡോ.പ്ലസിന്റെ മറ്റൊരു സ്ഥാപനം നോര്‍ത്ത് പറവൂരിലും പ്രവര്‍ത്തിക്കുന്നുണ്ട്. തൊടുപുഴ മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരുണിയില്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, ഡാ.പ്ലസ് ഡയറക്ടര്‍ ഡോ. റോസന്‍ ചാക്കോ, ടെലിഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ഡോണി മാനുവല്‍, മെര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
What's Your Reaction?