പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് : രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി
രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്
ഇടുക്കി: സാക്ഷരതാ മിഷന്റെ പരിഷ്‌കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി. . മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍, മലയാളം കൈകാര്യം ചെയ്യാന്‍ പ്രാപ്തി നേടേണ്ട സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, ഭാഷാ സ്‌നേഹികള്‍ എന്നിങ്ങനെ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സിന്റെ ഗുണഭോക്താക്കളാകാം. 6 മാസം വീതം കാലയളവുള്ള രണ്ടു ഘട്ടമായിട്ടാണ് കോഴ്‌സ് പൂര്‍ത്തിയാകുന്നത്. ആദ്യത്തെ 6 മാസം പച്ചമലയാളം അടിസ്ഥാന കോഴ്‌സും, അവസാനത്തെ 6 മാസം പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സും. മാതൃകാ പരീക്ഷ, പൊതുപരീക്ഷ എന്നിവ നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അടിസ്ഥാന കോഴ്‌സിന്റെ പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ്. അഡ്വാന്‍സ് കോഴ്‌സിന്റെ പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പരീക്ഷാഭവനുമാണ്. അടിസ്ഥാന കോഴ്‌സിന് രജി.ഫീസ് 500 രൂപയും കോഴ്‌സ്ഫീസ് 3500 രൂപയും ചേര്‍ത്ത് 4000 രൂപയും, അഡ്വാന്‍സ് കോഴ്‌സിന് രജി.ഫീസ് 500 രൂപയും, കോഴ്‌സ് ഫീസ് 5500 രൂപയും ചേര്‍ത്ത് 6000 രൂപയും ആണ് ഫീസ്. അപേക്ഷാ ഫോറം ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫീസുകള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ തിരുവനന്തപുരം എസ്.ബി.ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 38444973213 (കഎടഇ ടആകച0070023) എന്ന അക്കൗണ്ടില്‍ എസ്.ബി.ഐ ചെലാന്‍ വഴി ഓണ്‍ലൈനായും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ ഹാര്‍ഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവ ജില്ലാ സാക്ഷരതാ മിഷന്‍ ആഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് -04862 232 294, 9496227264
What's Your Reaction?