സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.ജിന്‍സ് കര്ഷകന് ഉപഹാരം നല്കി ആദരിച്ചു
സംസ്ഥാനത്തെ മികച്ച സമ്മിശ്ര കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട സി.ഡി രവീന്ദ്രന് നായര്‍ക്ക് കേരള അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരം.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2023 -24 വര്‍ഷത്തെ സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ പുരസ്കാരത്തില്‍ സംസ്ഥാനത്തെ മികച്ച സമ്മിശ്ര കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയില്‍ വണ്ടന്മേട് പഞ്ചായത്തില്‍ ചെമ്പകശ്ശേരി സി.ഡി രവീന്ദ്രന് നായരെ കൃഷി അസിസ്റ്റന്റുമാരുടേയും,
അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരുടേയും സംഘടനയായ കേരള അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.ജിന്‍സ് കര്ഷകന് ഉപഹാരം നല്കി. സ്വന്തമായി പതിമൂന്ന് ഏക്കറും പാട്ടത്തിനെടുത്ത ഏഴ് ഏക്കര്‍ ഉള്‍പ്പെടെ ഇരുപത് ഏക്കര്‍ ഭൂമിയിലാണ് രവീന്ദ്രന് നായര്‍ കൃഷി ചെയ്യുന്നത്.
ഏലം, കാപ്പി, കുരുമുളക്, ജാതി, മരച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ കൂടാതെ ആടുവളര്‍ത്തല്‍, പശു ഫാം, മുട്ടക്കോഴി,മത്സ്യകൃഷി, തീറ്റപ്പുല്‍ കൃഷി തുടങ്ങിയവയും ഉണ്ട്. പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസ്സോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി കര്ഷകനെആദരിച്ചത്.
ചടങ്ങില്‍ സംഘടനാ ജില്ലാ പ്രസിഡന്റ് എം.ആര്.രതീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.റ്റി.വിനോദ്, ഇ.പി.സാജു, കെ.എം.ബോബന് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?