തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നിരത്ത് കീഴടക്കി വഴിയോരക്കച്ചവടക്കാര്‍ 

കുട്ടികളെയും മുതിര്‍ന്നവരെയും ഏറെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവ സീസണെ ഏറെ പ്രതീക്ഷയോടെയാണ് കച്ചവടക്കാരും വരവേല്‍ക്കുന്നത്.

Apr 3, 2024 - 20:50
 0  2
തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നിരത്ത് കീഴടക്കി വഴിയോരക്കച്ചവടക്കാര്‍ 

തൊടുപുഴ: ജാതി - മതഭേദമില്ലാതെ തൊടുപുഴക്കാര്‍ ഒന്നടങ്കം ആഘോഷിക്കുന്ന ഉണ്ണിക്കണ്ണന്റെ തിരുഉത്സവത്തിന് തൊടുപുഴ നഗരം ഒരുങ്ങിക്കഴിഞ്ഞു.ഏപ്രില്‍ നാലാം തീയതി മുതല്‍ പതിമൂന്നാം തീയതിവരെയുള്ള 10 ദിവസക്കാലം തൊടുപുഴക്കാര്‍ക്ക് ഇനി ആഘോഷരാവുകളാണ്. പ്രായഭേദമില്ലാതെ കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ എത്തുന്ന തിരു ഉത്സവത്തിന്  മുന്നോടിയായി ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയോരങ്ങളില്‍ എല്ലാം വഴിയോര കച്ചവടക്കാര്‍ നിലയുറപ്പിച്ചു. ഉത്സവ ആഘോഷങ്ങള്‍ക്കായി എത്തുന്നവരെ കാത്ത് വിവിധതരം കളിപ്പാട്ടങ്ങളും, ഫാന്‍സി ആഭരണങ്ങളും, മധുരപലഹാരങ്ങളും ഉള്‍പ്പെടെയുള്ളവയാണ് വഴിയരുകില്‍ ഇടം പിടിച്ചുകഴിഞ്ഞു. പാലക് , പടക്കം, തക്കാളി സോസ്, ഉഴുന്ന് വട മലബാര്‍ മിഠായി, മലര്‍, പൊരി, അലുവ ഈത്തപ്പഴം, കുട മിഠായി, ജീരക മിഠായി എന്ന് വേണ്ട എല്ലാത്തരം മധുര പലഹാരങ്ങളും ഇവിടെ തയ്യാറാണ്. ഉത്സവ സീസണെ ഏറെ പ്രതീക്ഷയോടെയാണ് കച്ചവടക്കാരും വരവേല്‍ക്കുന്നത്.കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ഇനം ബലൂണുകള്‍ക്കും,കളിപ്പാട്ടങ്ങള്‍ക്കും പുറമേ, സ്ത്രീകള്‍ക്ക് ഏറെ  പ്രിയങ്കരമായ വളകള്‍, മാലകള്‍, പൊട്ടുകള്‍ ഉള്‍പ്പെടെയുള്ള ഫാന്‍സി ആഭരണങ്ങളും ഉത്സവ വിപണിയില്‍ നിറഞ്ഞ് കഴിഞ്ഞു.

രാവിലെ 9 മണിയോട് കൂടി ആരംഭിക്കുന്ന കച്ചവടം തിരക്കനുസരിച്ച് രാത്രി 11 മണിവരെയെങ്കിലും പ്രവര്‍ത്തിക്കുമെന്ന് കച്ചവടക്കാരും പറയുന്നു. പകല്‍ സമയങ്ങളില്‍ അതികഠിനമായ ചൂടിനെ  തുടര്‍ന്ന് ആളുകള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ കച്ചവടം കുറവാണങ്കിലും, വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിലാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഈ സീസണിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍

What's Your Reaction?

like

dislike

love

funny

angry

sad

wow