ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ അവതരിപ്പിച്ചു
34.56 കോടി രൂപ വരവും 34.46 കോടി രൂ പചെലവും , 9.27 ലക്ഷം രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ആലക്കോ ട് :-ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ അവതരിപ്പിച്ചു . 34.56 കോടി രൂപ വരവും 34.46 കോടി രൂ പചെലവും , 9.27 ലക്ഷം രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ലൈഫ്/ പി .എം .എ.വൈ പദ്ധതി , പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനം , ആരോഗ്യമേഖലയ്ക്കായി പാലിയേറ്റീവ് പദ്ധതി ബ്ലോക്ക് എഫ്.എച്ച്.സിയില്‍ സായാഹ്ന ഒ.പി , ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവും വനിതാ ക്ഷീര കര്‍ഷകര്‍ക്ക് മിനി ഡയറി ഫാം ആധുനികവല്‍ക്കരണവും , ശുചിത്വമേഖലയില്‍പ്പെടുത്തി സ്കൂളുകളില്‍ സാനിട്ടേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, കുടിവെള്ള പദ്ധതികള്‍,അംഗന്‍വാടികളില്‍ പോഷകാഹാര വിതരണം , പശ്ചാത്തലമേഖലയില്‍ 1 കോടി രൂപയുടെപദ്ധതികള്‍, വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് ധനസഹായം , തെരുവ് നായ നിയന്ത്രണം തുടങ്ങിയ ജനോപകാരപ്രദമായതും വികസനോന്മുഖമായതുമായ പദ്ധി കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിതോമസ് കാവാലം അദ്ധ്യക്ഷത വഹിച്ചു . അഡ്വ . ആല്‍ബര്‍ട്ട് ജോസ്,മാത്യു കെ .ജോണ്‍, ആന്‍സി സോജന്‍, ഡാനിമോള്‍ വര്‍ഗീ സ്, മിനിആന്റണി, ഷൈനി സന്തോഷ്, നൈസി ഡെനില്‍, കോടിക്കുളംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . സുരേഷ് ബാബു റ്റി , ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു , കരി മണ്ണൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി എന്നിവര്‍ ബജറ്റ്ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ സെക്രട്ടറി അജയ് എ.ജെ സ്വാഗതവും ഹെഡ് അക്കൗണ്ടന്റ് അബ്‍ദുള്ള സി .എ നന്ദിയും രേഖപ്പെടുത്തി
What's Your Reaction?