കേരള എന്‍.ജി.ഓ യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെ മേഖലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു.

കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാര്‍   തൊടുപുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

Sep 4, 2024 - 13:08
 0  3

കേരള എന്‍.ജി.ഓ യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെ മേഖലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു.

തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാര്‍   തൊടുപുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം  കെ വിജയകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ് ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു.

കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക,കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍നയങ്ങള്‍ ശക്തിപ്പെടുത്തുക,പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക; തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു സമരം.

 സമരത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എ ബിന്ദു ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എം റഫീഖ് എന്നിവര്‍ പ്രസംഗിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow