വട്ടവട മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി നാശം വരുത്തിയതോടെ വലിയ ആശങ്കയിലാണ് പ്രദേശത്തെ കര്‍ഷകര്‍.
കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ സ്ഥിരമായി തമ്പടിച്ചാല്‍ കര്‍ഷകരുടെ ജീവിതം പൂര്‍ണ്ണമായി ഇരുളടയും.കാലാവസ്ഥ വ്യതിയാനത്തിനും വിലയിടിവിനുമൊപ്പം കാട്ടാനശല്യം കൂടിയായാല്‍ കര്‍ഷകര്‍ക്ക് കൃഷിമുമ്പോട്ട് കൊണ്ടു പോകുകയ വെല്ലുവിളിയാകും.
വട്ടവട മേഖലയിലെ ആളുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം പച്ചക്കറി കൃഷിയാണ്. ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ്, ക്യാബേജ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. വിളവെടുക്കാറായ പലരുടെയും പച്ചക്കറി കൃഷി കാട്ടാന ആക്രമണത്തില്‍ നഷ്ടമായി.
ഇവരുടെ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ആനകള്‍ ചവിട്ടിമെതിച്ചത്. കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി നാശം വരുത്തിയതോടെ വലിയ ആശങ്കയിലാണ് പ്രദേശത്തെ കര്‍ഷകര്‍. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ സ്ഥിരമായി തമ്പടിച്ചാല്‍ കര്‍ഷകരുടെ ജീവിതം പൂര്‍ണ്ണമായി ഇരുളടയും.
കാലാവസ്ഥ വ്യതിയാനത്തിനും വിലയിടിവിനുമൊപ്പം കാട്ടാനശല്യം കൂടിയായാല്‍ കര്‍ഷകര്‍ക്ക് കൃഷിമുമ്പോട്ട് കൊണ്ടു പോകുകയ വെല്ലുവിളിയാകും. കാട്ടാന ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ബാങ്ക് വായ്പയെടുത്തും പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്.
കൃഷി ആനകള്‍ നശിപ്പിച്ചതോടെ എങ്ങനെ പണം തിരിച്ചടക്കുമെന്ന വിഷമത്തിലാണ് കര്‍ഷകര്‍.പഴത്തോട്ടം മേഖലയിലായിരുന്നു ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വിതച്ചത്.ആനകള്‍ പാഞ്ഞു വന്നതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം രണ്ട് പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിരുന്നു.
What's Your Reaction?