പുറപ്പുഴയിൽ റിട്ടയേഡ് കോളേജ് അധ്യാപകന്റെ വീട്ടിൽ മോഷണം
പുറപ്പുഴ സ്വദേശിയുടെ വീട്ടിലാണ് ഇന്നലെ വൈകിട്ട് മോഷണം നടന്നത് . വീട്ടിൽ ആളില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം . റിട്ടയേഡ് കോളേജ് അധ്യാപകനായ എം ടി ജോണിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടത് 20 പവൻ സ്വർണം .വീട്ടിലുള്ളവർ നെടിയശാലപള്ളിയിൽ പെരുനാളിന് പോയസമയത്തായിരുന്നു മോഷണം നടന്നത്.
പള്ളിയിൽ നിന്നുംതിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിധോധനയിൽ വീടിന്റെ പുറകിലെ വാതിൽ പൊളിച്ചാണ് കള്ളൻ ഉള്ളിൽ കടന്നതെന്ന് കണ്ടെത്തുകയും അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നാട്ഷ്ടപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു .സംഭവത്തെ തുടർന്ന് കരിങ്കുന്നം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം ഇവിടെ എത്തുകയും തെളിവുകൾ ശേഖരി ക്കുകയും ചെയ്തു.
ഡോഗ് സ്ക്വാഡും, ഫോറെൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളോ ആളുകളോ ആണ് മോഷണത്തിന് പിന്നിലെന്നും . ഈ സമയത്ത് വീട്ടുകാർ പള്ളിയിലെ പെരുന്നാളിന് പോകുമെന്ന് ഉറപ്പുള്ളവരുമായിരുന്നു തസ്കരന്മാർ എന്നുമാണ് പോലീസ് വിലയിരുത്തൽ.
സമീപത്തെ സിസിടിവികൾ അടക്കം കേന്ദ്രീകരിച്ച് കരിങ്കുന്നം പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
What's Your Reaction?