മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റില്‍ പുലിക്ക് മുമ്പില്‍പ്പെട്ട് തൊഴിലാളികള്‍

രാവിലെ ജോലിക്കായി നടന്നു പോകവെ മുന്നില്‍ പെട്ട പുലിയെ കണ്ട് തൊഴിലാളികള്‍ ഭയന്നോടുകയായിരുന്നു. പ്രദേശത്ത് മുന്‍പും പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു

Aug 29, 2024 - 13:17
 0  0

മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റില്‍ പുലിക്ക് മുമ്പില്‍പ്പെട്ട് തൊഴിലാളികള്‍.രാവിലെ ജോലിക്കായി നടന്നു പോകവെ മുന്നില്‍ പെട്ട പുലിയെ കണ്ട് തൊഴിലാളികള്‍ ഭയന്നോടുകയായിരുന്നു. പ്രദേശത്ത് മുന്‍പും പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു

മൂന്നാറില്‍ ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യമൊഴിയുന്നില്ല.

മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റിലെ ഫീല്‍ഡ് നമ്പര്‍ പത്തില്‍ രാവിലെ ജോലിക്കായി നടന്നു പോകവെ പുലിയുടെ മുന്നില്‍ പെട്ട് തൊഴിലാളികള്‍ ഭയന്നോടി. അപ്രതീക്ഷിതമായി മനുഷ്യസാന്നിധ്യമുണ്ടായതോടെ വിറളിപൂണ്ട പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് ഓടി 
മറഞ്ഞു.

ഇതും തൊഴിലാളികള്‍ തൊഴില്‍ പണിയെടുക്കുന്ന ഇടമാണ്. ബഹളം കേട്ടതോടെ ഇവരും ഓടി സുരക്ഷിതസ്ഥലത്തേക്ക് മാറി.പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പത്തിലധികം പശുക്കള്‍ ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.പുലിയുടെ സാന്നിധ്യം മുന്നില്‍ കണ്ടതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്. പ്രദേശത്തെ വന്യജീവി സാന്നിധ്യം ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യംഉന്നയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow