കരിമണ്ണൂരിൽ നവതി വാർഷികാഘോഷ വിളംബര ജാഥ

1935ൽ കരിമണ്ണൂർ പ്രദേശത്തെ സാധാരണക്കാരന്റെ വിദ്യാഭ്യാസ ആശ്രയമായി കരിമണ്ണൂർ സെന്റ് മേരീസ്‌ പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു വിദ്യാലയങ്ങളും 2025ലാണ് 90 വർഷങ്ങൾ പൂർത്തിയാക്കുന്നത്

Jan 27, 2024 - 05:00
Jan 30, 2024 - 23:15
 0  5
കരിമണ്ണൂരിൽ നവതി വാർഷികാഘോഷ വിളംബര ജാഥ

കരിമണ്ണൂർ : സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ. പി. എന്നീ വിദ്യാലയങ്ങളുടെ നവതി വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചുള്ള വിളംബരജാഥ നടത്തി.

1935ൽ കരിമണ്ണൂർ പ്രദേശത്തെ സാധാരണക്കാരന്റെ വിദ്യാഭ്യാസ ആശ്രയമായി കരിമണ്ണൂർ സെന്റ് മേരീസ്‌ പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു വിദ്യാലയങ്ങളും 2025ലാണ് 90 വർഷങ്ങൾ പൂർത്തിയാക്കുന്നത്. 2024 ജനുവരി 27 മുതൽ 2025 ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് വിളംബര ജാഥയോടെ തുടക്കമായത്.


സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച വിളംബര ജാഥ കരിമണ്ണൂർ പട്ടണം ചുറ്റി ഹോളി ഫാമിലി എൽ.പി. സ്കൂൾ അങ്കണത്തിൽ സമാപിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവച്ച് കരിമണ്ണൂർ പോലീസ് ഇൻസ്‌പെക്ടർ റ്റി. വി. ധനഞ്ജയ ദാസ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിസാമോൾ ഷാജി ജാഥയ്ക്ക് സമാപന സന്ദേശം നൽകി.

തദ്ദേശ സ്വയംഭരണ അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപക - അനധ്യാപകർ, രക്ഷകർതൃ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, വിദ്യാർഥി സംഘടനകളായ എൻസിസി, സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, എൻഎസ്എസ് എന്നിവയിലെ അംഗങ്ങൾ തുടങ്ങി ആയിരത്തോളംപേർ അണിനിരന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ബാൻഡും ചെണ്ടമേളവും വിളംബരജാഥയെ വർണ്ണാഭമാക്കി.
 പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. റ്റി. തോബിയാസ്, പിറ്റിഎ പ്രസിഡന്റ്‌ ജോസൺ ജോൺ, എംപിറ്റിഎ പ്രസിഡന്റ്‌ ജോസ്മി സോജൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow