എലിവേറ്റഡ് പാത നിർമ്മാണം ഇത് വരെ പൊലിഞ്ഞത് 14 മനുഷ്യജീവനുകൾ അപകടം കുറക്കുവാൻ നടപടിവേണം...
അരൂർ:തുറവൂർ -അരൂർഎലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടു ഉണ്ടായ അപക ടത്തിൽ പൊലിഞ്ഞത് 14 മനുഷ്യ ജീവനുകൾ ആണ്. തുടക്കം മുതൽക്കുതന്നെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മനുഷ്യരെ കുരുതി കൊടുക്കുന്നതുപോലെ പ്രോജക്റ്റായി ഇത് മാറി. ബന്ധപ്പെട്ട് 14 മനുഷ്യജീവനുകൾ കുരുതി കഴിക്കപ്പെട്ടുകഴിഞ്ഞു.. അതിൽ അശോക് ബിൽഡ്കോൺ കമ്പനിയുടെ ഒരു ജീവനക്കാരനും ഉൾപ്പെടും.
കഴിഞ്ഞ ദിവസം കോടംതുരുത്ത് വി .വി. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ നടന്ന അപകടത്തിൽ ഒരു വീട്ടമ്മയുടെ ജീവൻ കൂടി പൊലിഞ്ഞു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ എരമല്ലൂരിലെ പള്ളിയിലേക്ക് പോകും വഴി റോഡിലെ കുഴിയിൽ വീണു നിയന്ത്രണം തെറ്റി ടാങ്കർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഓസ്ട്രേലിയയിലുള്ള മകളുടെയടുത്തേയ്ക്ക് പോകാൻ തയ്യാറെക്കവേയാണ് മരണം. മരണപ്പെട്ട 15 പേരെ കൂടാതെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽകഴിയുന്നവരുമുണ്ട്.\
റോഡിന് വീതി കൂട്ടുന്നു എന്ന പേരിൽ അൽപ്പം ടാറും മെറ്റലും തൂവികൊണ്ടുള്ള പ്രഹസനം നടന്നുവരുന്നു.കോടംതുരുത്തിലും,കുത്തിയതോട്ടിലുമെല്ലാം മെറ്റൽ ഇളകി വലിയ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത കമ്പനി ജനങ്ങളുടെ സുരക്ഷക്ക് ഉള്ള വെളിച്ചസംവിധാനങ്ങളോ മുന്നറിയിപ്പുകളോ വെക്കാതെ ജനങ്ങളെകുരുതി കൊടുക്കുന്ന കമ്പനിയുടെ ധാഷ്ട്യം നിർത്തണമെന്ന് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് ആവശ്യപ്പെട്ടു. വെളിച്ചം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബാരിക്കേഡിൽ വാഹനങ്ങൾ ഇടിച്ചുകയറിയുള്ള അപകടങ്ങളും നിത്യസംഭവമാണെന്നും അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുരുതരമായ രോഗത്തിന് വഴിവെക്കുന്നപൊടിശല്യം മൂലം നിരവധി പേർ ആശുപത്രിയിലാണെന്നദ്ദേഹം പറഞ്ഞു.
MLA യും MP യും,ജില്ലാ കളക്ടറും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ, വോയിസ് ഓഫ് കുത്തിയതോട് എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
What's Your Reaction?