അരൂർ മേഖലയിൽ സമുചിതമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

വിവിധ ഇടങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മധുരം വിതരണം, ശുചീകരണം ചെയ്യലും നടത്തി

Jan 27, 2024 - 04:10
Jan 30, 2024 - 21:43
 0  62
അരൂർ മേഖലയിൽ സമുചിതമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

അരൂർ: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്  റിപ്പബ്ലിക് ദിനാഘോഷം അരൂർ മേഖലയിൽ സമുചിതമായി ആഘോഷിച്ചു.വിവിധ ഇടങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും മധുരം വിതരണം, ശുചീകരണം ചെയ്യലും നടത്തി. കേരള മുസ്ലിം ജമാഅത്ത്  ചന്തിരൂർ സർക്കിൾ പതാക ഉയർത്തൽ മുസ്തഫ സഖാഫി നിർവ്വഹിച്ചു.

ചന്തിരൂർ മസ്ജിദുൽ അമാനിൽ അരൂർമഹൽ പ്രസിഡൻ്റ് മക്കാർ ഹാജി  പതാക ഉയർത്തി.ഖത്തി ബ് അബ്ദുൽ അസീസ് ബാഖ ഫി,സലിം,ഫസലുദ്ദീൻ, അൻവർ, വി.എം.സജീർ, സിയാദ്, സംബന്ധിച്ചു. സൗഹൃദം കൂട്ടായ്മ ജില്ലയിൽ നടത്തിയ മധുരവിതരണം ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് അരൂരിൽ ഉദ്ഘാടനം ചെയ്തു.ചേർത്തലയിൽ സെക്രട്ടറി വിനോദും അമ്പലപ്പുഴയിൽ ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് കുട്ടിയും, കായംങ്കുളത്ത് ജില്ലാ ട്രഷറർ സുനിതയും, ആലപ്പുഴയിൽ വി.പി.ലത്തീഫും, ഹരിപ്പാട് സലിമും ഉദ്ഘാടനം ചെയ്തു. വി.ടി.രാജു, വി.എസ്.അനൂപ്, സജിർ, റിജാസ്, ജോസ് മോൻ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow