കാട്ടുകൊമ്പന്‍ പടയപ്പക്ക് പിന്നാലെ മൂന്നാറില്‍ ഭീതി പരത്തി ഒറ്റകൊമ്പന്‍.

 കഴിഞ്ഞ ദിവസം ലക്ഷ്മി എസ്റ്റേറ്റ്് അപ്പര്‍ ഡിവിഷനിലാണ് ഒറ്റക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപവും കാട്ടുകൊമ്പന്‍ എത്തിയിരുന്നു.

Aug 31, 2024 - 13:46
 0  3

കാട്ടുകൊമ്പന്‍ പടയപ്പക്ക് പിന്നാലെ മൂന്നാറില്‍ ഭീതി പരത്തി ഒറ്റകൊമ്പന്‍.

ലക്ഷ്മി എസ്റ്റേറ്റ്് അപ്പര്‍ ഡിവിഷനിലാണ് ജനവാസമേഖലയിലിറങ്ങി കാട്ടാന ഭീതി പരത്തുന്നത്.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരികയാണ്.കാട്ടുകൊമ്പന്‍ പടയപ്പയാണ് പതിവായി ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതി പരത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പടയപ്പക്ക് പുറമെ മറ്റൊരു കാട്ടാനയും ജനവാസ മേഖലയിലിറങ്ങിയിരിക്കുകയാണ്്.ഒറ്റകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങള്‍ ആശങ്കയാലാണ്.

കഴിഞ്ഞ ദിവസം ലക്ഷ്മി എസ്റ്റേറ്റ്് അപ്പര്‍ ഡിവിഷനിലാണ് ഒറ്റക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപവും കാട്ടുകൊമ്പന്‍ എത്തിയിരുന്നു.

ആനകള്‍ എസ്റ്റേറ്റ് മേഖലകളില്‍ കൃഷിനാശം വരുത്തുകയും ഗതാഗത തടസ്സം തീര്‍ക്കുകയും ചെയ്യാറുണ്ട്.ജനവാസമേഖലകളില്‍ എത്തുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow