വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത 8 പേര്‍ക്ക് ഒന്നിച്ച് അന്ത്യവിശ്രമം.

8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കരിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്.

Aug 5, 2024 - 12:54
 0  0

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത 8 പേര്‍ക്ക് ഒന്നിച്ച് അന്ത്യവിശ്രമം. 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കരിച്ചത്.

സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്.

അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്തത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒടുവില്‍ തീരുമാനമായി.

പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.  64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow