ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ വിലയിടിഞ്ഞു.
പാഷന്‍ ഫ്രൂട്ടിന് നിലവില്‍ 30 മുതല്‍ 40 രൂപവരെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്
ഹൈറേഞ്ചില്‍ വലിയ തോതില്‍ പാഷന്‍ ഫ്രൂട്ട് കൃഷിയിറക്കുന്ന കര്‍ഷകര്‍ ചുരുക്കമാണ്.ഇടവിളയായും മറ്റും കൃഷിയിറക്കി പാഷന്‍ ഫ്രൂട്ട് വില്‍പ്പനക്കെത്തിക്കുന്ന കര്‍ഷകരാണ് ഹൈറേഞ്ചില്‍ അധികവും ഉള്ളത്.മഴക്കാലമാരംഭിച്ചതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ പാഷന്‍ ഫ്രൂട്ടിന്റെ വിലയിടിഞ്ഞു.
ജനുവരി മുതല്‍ ഏപ്രില്‍ വരെ 50 മുതല്‍ 70 രൂപ വരെ ലഭിച്ചുകൊണ്ടിരുന്ന പാഷന്‍ ഫ്രൂട്ടിന് നിലവില്‍ 30 മുതല്‍ 40 രൂപവരെ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.മഴക്കാലത്ത് ചെലവും കുറഞ്ഞതും ഉത്പാദനം വര്‍ധിച്ചതുമാണ് വിലയിടിയാന്‍ കാരണം.
കോട്ടയത്തും കൊച്ചിയിലുമുള്ള ചെറുകിട വ്യാപാരികളും, പള്‍പ്പ്, സിറപ്പ് നിര്‍മ്മാതാക്കളും, കയറ്റുമതിക്കാരുമാണ് പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാര്‍. മഴക്കാലം തുടങ്ങിയതോടെ പള്‍പ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിര്‍മാണം കുറഞ്ഞു. ഇവര്‍ പാഷന്‍ ഫ്രൂട്ട് ശേഖരിക്കുന്നത് നിര്‍ത്തുകയുചെയ്തു. കാണാന്‍ ആകര്‍ഷകമായ ചുവന്ന, റോസ് കളറുകളുള്ള ഹൈബ്രിഡ് പാഷന്‍ ഫ്രൂട്ടും മഞ്ഞനിറമുള്ള നാടന്‍ പാഷന്‍ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്.
കാണാന്‍ ആകര്‍ഷകമായതിനാലും വലുപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയില്‍ ആവശ്യക്കാര്‍ ഏറെ. എന്നാല്‍, ഉള്ളിലെ പള്‍പ്പിന് നിറവും മണവും കൂടുതല്‍ നാടന്‍ ഇനത്തിനാണ്.പള്‍പ്പും സിറപ്പും നിര്‍മിക്കുന്നവര്‍ക്കും മഞ്ഞനിറമുള്ള നാടന്‍ ഫ്രൂട്ടാണ് ആവശ്യം.
What's Your Reaction?