മൂന്നാറിൽ പടയപ്പയുടെ പരാക്രമം തുടരുന്നു
വായ്പ വാങ്ങി വിളവിറക്കിയ കൃഷികൾ നശിപ്പിച്ച് പടയപ്പ.മൂന്നാർ സൈലൻ്റ് വാലിയിലാണ് സംഭവം.
കഴിഞ്ഞ പത്തു ദിവസങ്ങളായി ചെണ്ടുവര, കുണ്ടള എന്നീ സ്ഥലങ്ങളിൽ ചുറ്റി തിരിഞ്ഞിരുന്ന പടയപ്പ കഴിഞ്ഞ ദിവസമാണ് സൈലൻ്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ എത്തിയത്. സൈലൻറ്'വാലി രണ്ടാം ഡിവിഷനിൽ എത്തിയ പടയപ്പ അവിടെയുള്ള കൃഷികൾ നശിപ്പിച്ചു,
സൈലൻ്റ് വാലി സ്വദേശി ഭാസ്ക്കരൻ്റെ പച്ചക്കറി കൃഷിയാണ് കാട്ടു കൊമ്പൻ നശിപ്പിച്ചത്. വായ്പ വാങ്ങിയ പണം ഉപയോഗിച്ചായിരുന്നു ഭാസ്കരൻ കൃഷി ഇറക്കിയത്. വിളവെടുക്കാനിരിക്കവെ ആയിരുന്നു പടയപ്പയുടെ പരാക്രമം.
പഞ്ചായത്തിൽ നിന്നും ലഭിച്ച ക്യാരറ്റ്, കാബേജ് എന്നിവയുടെ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. കൃഷിയുടെ ആവശ്യാനുസരണം പരിചയമുള്ള വ്യക്തിയിൽ നിന്നും പതിനായിരം വായ്പ വാങ്ങുകയും ചെയ്തു.
വിളവ് ലഭിച്ച ശേഷം പണം നൽകാമെന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയത്. എന്നാൽ നശിച്ചതോടെ ഈ പണം നൽകാനാവാത്ത അവസ്ഥയിലാണ് ഭാസ്കരൻ. 2500 ഓളം കാബേജുകളാണ് നശിച്ചത്. കൃഷിയും പണവും നടത്തിലായതോടെ വനം വകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നുള്ളതാണ് ഭാസ്കരൻ്റെ ആവശ്യം. പുലർച്ചെ മൂന്നു മണിയോടെ എത്തിയ പടയപ്പ രാവിലെ ഏഴു മണിയോടെയാണ് ജനവാസ മേഖലയിൽ നിന്നും മടങ്ങിയത്.
What's Your Reaction?