കുമ്പംകല്ല് മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം:മുസ്ലിം ലീഗ് ഭാരവാഹികള്‍
മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എം.എ കരീമിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഭാരവാഹികള്‍ കെഎസ്ഇബി അധികൃതര്‍ക്ക് നിവേദനം നല്‍കി
കുമ്പംകല്ല് : കുമ്പംകല്ല് മേഖലയില്‍ പതിനെട്ടാം വാര്‍ഡിലെ നിരന്തരമായ വൈദ്യൂതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എം.എ കരീമിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഭാരവാഹികള്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും നിവേദനം നല്‍കി.
കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ വൈദ്യുതി മുടക്കം പതിവാണ്. കൊടും ചൂടില്‍ രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. വീടിനു പുറത്തിരുന്ന് രാത്രി തള്ളി നീക്കേണ്ട ഗതികേടിലാണ്.അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.
നിവേദനത്തെ തുടര്‍ന്ന് ലോഡ് കുറവുള്ള ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് കണക്ഷനുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കാമെന്നും ശാശ്വത പരിഹാരമായി കെഎസ്ഇബിയുടെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ കുമ്മംകല്ല് വലിയജാരം ഭാഗത്ത് സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ ഉറപ്പ് നല്‍കി. മുസ്ലിം ലീഗ് നേതാക്കളായ കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, എം.എം.എ ഷുക്കൂര്‍, എ.എം നജീബ്, കെ.എച്ച് അബ്ദുല്‍ കരീം, അഷറഫ് പള്ളിമുക്കില്‍, വഹാബ് മാട്ടയില്‍, അനസ് പി.ബി, ഒ.ജെ അബു, റസാഖ് പുതിയകുന്നേല്‍, നിസാര്‍ എം.എ, സല്‍മാന്‍ ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?