രാജ്യത്തെ  ജനാധിപത്യത്തെ ബിജെപി സര്‍ക്കാര്‍ കല്‍തുറങ്കില്‍ അടച്ചെന്ന് പി.സി വിഷ്ണുനാഥ്

ഡീന്‍ കുര്യാക്കോസിന്റെ ഉടുമ്പന്‍ചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Apr 2, 2024 - 20:21
Apr 2, 2024 - 20:45
 0  3
രാജ്യത്തെ  ജനാധിപത്യത്തെ ബിജെപി സര്‍ക്കാര്‍ കല്‍തുറങ്കില്‍ അടച്ചെന്ന്  പി.സി വിഷ്ണുനാഥ്

ഇടുക്കി: രാജ്യത്തെ  ജനാധിപത്യത്തെ ബിജെപി സര്‍ക്കാര്‍ കല്‍തുറങ്കില്‍ അടച്ചെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ.കേവല ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താന്‍ പോലും കഴിയില്ലെന്ന് ബിജെപി മനസിലാക്കി കഴിഞ്ഞെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ  ജനാധിപത്യം നിലനിര്‍ത്താന്‍ യു.ഡി.എഫ്.വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഡീന്‍ കുര്യാക്കോസിന്റെ ഉടുമ്പന്‍ചോല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.

സിപിഎം കോണ്‍ഗ്രസിനെതിരെ നിരന്തരം നുണ പ്രചരണം നടത്തുകയാണെന്ന് പി.സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന സിപിഎം കേരളം വിട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് വോട്ട് പിടിക്കുന്നതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് നേട്ടമുണ്ടാക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് '  മുഖ്യമന്ത്രി മുഖ്യനുണയനാണ് എന്നും സത്യം നേരില്‍ കണ്ട ജനം ഇതൊന്നും വിശ്വസിക്കില്ല, മറക്കാനും പൊറുക്കാനും കഴിയാത്ത തെറ്റാണ് ഇടതു സര്‍ക്കാര്‍ ഇടുക്കിയിലെയും കേരളത്തിലെയും ജനങ്ങളോട് ചെയ്തതെന്നും പി.സി.വിഷ്ണുനാഥ് എം.എല്‍.എ.പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി.അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോയും നെടുങ്കണ്ടത്ത് നടന്നു. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ പങ്കെടുത്ത റോഡ് ഷോ ആവേശമുണര്‍ത്തി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മാത്രം നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിശദീകരിച്ചു.യുഡിഎഫ് ചെയര്‍മാന്‍ എം.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് സി.പി മാത്യു, കെ.എം.എ ഷുക്കൂര്‍, അഡ്വ: എസ് അശോകന്‍, ജെയ്‌സണ്‍ ജോസഫ്, ജോയി. വെട്ടിക്കുഴി, എം.ജെ. ജേക്കബ്, ഇ.എം ആഗസ്തി, റോയി കെ പൗലോസ്, ജോയി തോമസ്, തോമസ് രാജന്‍, എം.എന്‍ ഗോപി ,സേനാപതി വേണു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow