ഇടുക്കിയിൽ നീലവസന്തം തീർത്ത് മേട്ടുക്കുറിഞ്ഞി
പൂക്കുന്നത് ഏഴുവർഷത്തിലൊരിയ്ക്കൽ, കാണാൻ സഞ്ചാരികളുടെ ഒഴുക്ക് (ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തും പാറയിലെ മലനിരകളിലൊന്നിലാണ് കുറിഞ്ഞി പൂത്തു നിൽക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.)
ഇടുക്കിയിൽ നീലവസന്തം തീർത്ത് മേട്ടുക്കുറിഞ്ഞി; പൂക്കുന്നത് ഏഴുവർഷത്തിലൊരിയ്ക്കൽ, കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
(ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തും പാറയിലെ മലനിരകളിലൊന്നിലാണ് കുറിഞ്ഞി പൂത്തു നിൽക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.)
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും നീലവസന്തം തീർത്ത് കുറിഞ്ഞിപ്പൂക്കൾ വിടർന്നു. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല പകരം മേട്ടുക്കുറിഞ്ഞിയാണ്.
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തും പാറയിലെ മലനിരകളിലൊന്നിലാണ് കുറിഞ്ഞി പൂത്തു നിൽക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏഴു വർഷത്തിൽ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ വരെ ഉയരമുള്ള സ്ഥലത്താണിവ വളരുക. പരുന്തുംപാറക്കൊപ്പം അഷ്ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്. നിരനിരയായി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി പേരാണ് ഇവിടങ്ങളിലേക്കെത്തുന്നത്.
What's Your Reaction?